/
8 മിനിറ്റ് വായിച്ചു

ലോക ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2022 ; ജേതാക്കളെ അനുമോദിച്ചു

കസഖ്സ്ഥാനിൽ വച്ചു നടന്ന ലോക ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പ് 2022 ലെ ജേതാക്കളെ അനുമോദിച്ചു. ചടങ്ങ് കണ്ണൂർ മേയർ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ, ശ്രീ. കെ സദാനന്ദൻ IRS പുരസ്കാര ദാനം നിർവ്വഹിച്ചു. സതേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് , ജവഹർ സ്റ്റേഡിയം വാക്കേഴ്‌സ് ക്ലബ്ബും ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.മാലിക് ഇവെന്റ്സ് ആണ് പരിപാടി സംഘടിപ്പിച്ചത്.

ജേതാക്കളായ കെ എൽ നൈസി (ഗോൾഡ് മെഡൽ ),കെ ശ്രീജ (വെങ്കല മെഡൽ ) ,ജഗന്നാഥ് പി,മോഹൻ പീറ്റർ-ഇന്ത്യൻ ടീം കോച്ച്  എന്നിവരെയാണ് അനുമോദിച്ചത്.ആരോഗ്യ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ഡോ .അശ്വതി രാജ് (എം ഡി – ഡെർമറ്റോളജി) നെയും ചടങ്ങിൽ അനുമോദിച്ചു .

 

കേരള ബാങ്ക് ജില്ലാ ജനറൽ മാനേജർ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു . കെ സദാനന്ദൻ ഐ ആർ എസ് (അഡീഷണൽ കമ്മീഷണർ-ഇൻകം ടാക്സ് ) മുഖ്യാതിഥിയായി .സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് ,കണ്ണൂർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ അരുൺ നാരായണൻ ,പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ് സി കെ സദാനന്ദൻ ,അഡ്വ. കിഷോർ കുമാർ ,രാജീവൻ എളയാവൂർ ,എളയാവൂർ കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് രാജീവൻ കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .സതേൺ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്റ്റർ കെ സജീവൻ നന്ദി പറഞ്ഞു .ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം റോഷൻ &ടീം അവതരിപ്പിച്ച മ്യൂസിക്കൽ സന്ധ്യയും ഡി ജെ റയീസ് നയിച്ച ഡി ജെ നൈറ്റും അരങ്ങേറി.

. .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!