//
6 മിനിറ്റ് വായിച്ചു

‘ഫിറ്റ്നസ് ഇല്ല’; സ്കൂൾ സർവീസ് നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി

കാടാച്ചിറ∙ വിദ്യാർ‌ഥികളെ കുത്തി നിറച്ച് പോകുകയായിരുന്ന, നിയമ പ്രകാരമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞ സ്വകാര്യ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തുരുമ്പിച്ചും ടയർ തേഞ്ഞും ഗതാഗത യോഗ്യമല്ലാഞ്ഞിട്ടും സർവീസ് നടത്തിയ കെഎൽ 16 –ഇ 2779 ടെംപോ ട്രാവലർ ആണ് കാടാച്ചിറ ടൗണിൽ നിന്ന് കണ്ടെത്തിയത്. 41 കുട്ടികളാണു വാഹനത്തിൽ ഉണ്ടായിരുന്നത്. സ്കൂൾ കേന്ദ്രീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണിത്.2020ൽ വാഹനത്തിന്റെ നികുതിയും ഇൻഷുറൻസും കാലാവധി കഴിഞ്ഞതായി പരിശോധനയിൽ കണ്ടെത്തി. അറ്റകുറ്റപ്പണിക്കായി വർക്‌ഷോപ്പിൽ കൊണ്ടു പോയ വാഹനമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടി കൈകൊള്ളുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എംവിഐ പി.വി.ബിജു, എഎംവിഐ പ്രേംനാഥ് എന്നിവർ പറഞ്ഞു. വാഹനം പിടിച്ചെടുത്ത് എടക്കാട് പൊലീസിനു കൈമാറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!