/
4 മിനിറ്റ് വായിച്ചു

മോട്ടോർ വാഹന ഡ്രൈവർമാർക്ക് നേതൃ പരിശോധന ക്യാമ്പ് നടത്തി

കണ്ണൂർ -മോട്ടോർ വാഹന വകുപ്പും ബി എം എച്ഛ് ജിം കെയർ ഹോസ്പിറ്റൽ, ചാലയുമായി ചേർന്ന് കണ്ണൂർ ജില്ലയിലെ മോട്ടോർ വാഹന ഡ്രൈവർമാർക്ക് ആർ ടി ഓ കോൺഫറൻസ് ഹാളിൽ വെച്ചു നേതൃ പരിശോധന ക്യാമ്പ് നടത്തി. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ജില്ല ആർ ടി ഓ ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാ ടനാവും ഡോക്ടർ മഞ്ജിമ മോഹൻ നേതൃ പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി ക്ലാസ്സെടുക്കുക യും ചെയ്തു.ബി എം എച്ച് ജിം കെയർ ഹോസ്പിറ്റൽ പി ആർ ഓ ശ്രീ മധുസൂദനൻ. കെ. വി യും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ ശ്രീനി എസ് ഡി യും ആശംസയർപ്പിച്ചു. ചടങ്ങിന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ സൂരജ് സ്വാഗതവും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ റെജി കുര്യാക്കോസ് നന്ദിയും രേഖപെടുത്തി. ക്യാമ്പിൽ 40ഓളം പേരുടെ കാഴ്ച്ച പരിശോധന നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!