//
7 മിനിറ്റ് വായിച്ചു

സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി

കണ്ണൂർ: സിപിഐ എം ഏരിയാ പ്രചരണ ജാഥക്ക് തുടക്കമായി. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും മറ്റു വർഗീയശക്തികളും നടത്തുന്ന അക്രമ സമരം തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് വാഹന പ്രചരണ ജാഥ  സംഘടിപ്പിക്കുന്നത്. ഇരിട്ടി ഏരിയാ ജാഥ ഇരിട്ടിയിൽ എം എം മണി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജാഥാ ലീഡർ എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെവി സക്കീർ ഹുസൈൻ അധ്യക്ഷനായി. മനോഹരൻ കൈതപ്രം സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, അഡ്വ. ബിനോയ്‌ കുര്യൻ, കെ മോഹനൻ, പി പി അശോകൻ, വൈ വൈ മത്തായി, കെ ജി ദിലീപ്, പി റോസ,ഇ എസ് സത്യൻ, പി പ്രകാശൻ എന്നിവർ പങ്കെടുത്തു.

തിങ്കളാഴ്ച ശ്രീകണ്ഠപുരം ജാഥ പി കെ ശ്രീമതി ടീച്ചറും തലശേരി ജാഥ എം വി ജയരാജനും മട്ടന്നൂർ ജാഥ പി ജയരാജനും ഉദ്ഘാടനം ചെയ്യും. മട്ടന്നൂരിൽ വി ശിവദാസൻ, തലശേരിയിൽ എം പ്രകാശൻ, ശ്രീകണ്ഠപുരത്ത് വത്സൻ പനോളി എന്നിവർ ജാഥയെ നയിക്കും.12, 13, 14, 15 തീയതികളിൽ മറ്റ് ഏരിയകളിലെ ജാഥകളും ആരംഭിക്കും.കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ജനങ്ങളെ അണിനിരത്താനും നവകേരള വികസന കാഴ്ചപ്പാട് വിശദീകരിക്കാനുമായി ഓരോ ഏരിയയിലും മൂന്ന് ദിവസമാണ് ജാഥകൾ പര്യടനം നടത്തുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!