നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.
“ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസിൽ ഉൾപ്പെട്ടിട്ടില്ല. ജയിലിൽ നിന്ന് ദിലീപിന് കത്തയച്ചത് പൾസർ സുനിയല്ല. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണ്”- ശ്രീലേഖ വീഡിയോയിൽ പറയുന്നു.
ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണെന്നും ദിലീപിന്റെ താൽപര്യപ്രകാരമാണ് വെളിപ്പെടുത്തലെന്നും കേസില്‍ അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ. ടി.ബി. മിനി പറഞ്ഞു. ഇക്കാര്യത്തിൽ തുടരന്വേഷണം വേണമെന്നും അവർ പറഞ്ഞു. അതിജീവിതയെ കാണാൻ പോലും ശ്രീലേഖ തയ്യാറയില്ലെന്നും സോഷ്യൽ മീഡിയിൽ വൈറലാവാനാണ് ശ്രീലേഖയുടെ ശ്രമമെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പ്രതികരിച്ചു.