//
15 മിനിറ്റ് വായിച്ചു

കെ.കെ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം’, പരാമര്‍ശത്തിൽ ഖേദമില്ല ; എം.എം മണി

വടകര എംഎൽഎ കെ കെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി മുൻ മന്ത്രിയും ഉടുമ്പുചോല എംഎൽഎയുമായ എം എം മണി. കഴിഞ്ഞ ഒരു വ‍ർഷവും നാലുമാസവുമായിട്ട് മുഖ്യമന്ത്രിയെ വ്യക്തിപരമായി അവർ കടന്നാക്രമിക്കുന്നു. അതിനെ കുറിച്ച് പറയണമെന്ന് തോന്നിയതുകൊണ്ടാണ് അത്തരം പരാമർശം നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കെ കെ രമയ്ക്ക് ശേഷം തനിക്കാണ് സഭയിൽ അവസരം ലഭിച്ചത്. പ്രസം​ഗം തുടങ്ങി മഹതി എന്ന് പറ‍ഞ്ഞ് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇടപെട്ടെന്നും എം എം മണി പറഞ്ഞു.

തന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ താൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്.’പറഞ്ഞതിൽ ഖേ​ദമില്ല. നിയമസഭാം​ഗങ്ങൾ പ്രത്യേക പദവിയില്ല. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്കെല്ലാം പ്രത്യേക പദവി ഉണ്ട്.അവിടെ സംവാദങ്ങളും ചർച്ചകളും നടക്കും. ഞങ്ങൾ ഒരുവർഷം നാല്മാസമായി അവര് മുഖ്യമന്ത്രിയെയും സർക്കാരിനെയും കടന്ന് ആക്രമിക്കുന്നു. ഞങ്ങൾ പ്രതികരിച്ചില്ല. ഇന്നലെ സഭയിൽ അവർ എത്തിയത് വൈകുന്നേരമാണ്. യുഡിഎഫുകാർ ബോധപൂർവ്വം അങ്ങനെ സമയം നിശ്ചയിച്ചു നൽകുന്നുണ്ടെന്ന് എനിക്ക് തോന്നുണ്ട്. അതേ സംബന്ധിച്ച് എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിരുന്നു. ഞാൻ എന്റെ പ്രസം​ഗം തുടങ്ങി മഹതി എന്ന് പറ‍ഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അപ്പുറത്ത് നിന്നും ഇടപെടൽ തുടങ്ങി.വേറെ കൂടുതൽ പ്രസം​ഗിക്കുന്നതിന് മുമ്പ് പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്ന് ആരോ വിധവ എന്ന് വിളിച്ചു പറഞ്ഞു.അപ്പോഴാണ് ഞാൻ പറഞ്ഞത് വിധവയായത് അവരുടെ വിധി എന്ന്. വായിൽ വന്നത് പറഞ്ഞു അതിൽ എനിക്ക് തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ദൈവ വിശ്വാസികളായ ആളുകളാണ് അതിൽ എല്ലാം വിശ്വസിക്കുന്നത്. ഞാൻ ദൈവ വിശ്വാസിയല്ല. നിയമസഭയിലുള്ളവർ മുഖ്യമന്ത്രിയെയും എല്ലാവരയും വിമർശിക്കും. അത് സ്വാഭാവികമാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ഞങ്ങൾക്ക് പങ്കില്ല.പാർട്ടി തീരമാനം കൊണ്ടല്ല ഒരാളെയും കൊല്ലപ്പെടുന്നത്. പാർട്ടി അതിനെ തള്ളി പറ‍ഞ്ഞിട്ടുണ്ട്. അവരോട് പ്രത്യേക വിദ്വേഷമൊന്നും ഇല്ല.വിധവയായത് നിർഭാ​ഗ്യകരമായ അവസ്ഥയാണ്. ഞാൻ അതിൽ ഉറച്ച് നിൽക്കുന്നു. ഞാൻ പറഞ്ഞതിൽ സ്ത്രീ വിരുദ്ധമായി ഒന്നും ഇല്ല. പ്രതിപക്ഷം അങ്ങനെ പറയുന്നതാണ്.

‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നാണ് എം എം മണി നിയമസഭയില്‍ പറഞ്ഞത്.പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എം എം മണി പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!