മാലിന്യകൂമ്പാരത്തില്‍ ദേശീയപതാക ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര് തൃപ്പൂണിത്തുറയില്‍ പിടിയിലായി. കിഴക്കമ്പലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി ഭാസ്കര്‍, തോപ്പുംപട് സ്വദേശി സജാര്‍ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഉടനെ പതാക മാലിന്യ കൂമ്പാരത്തില്‍ നിന്ന് മാറ്റുകയും ചെയ്തു.അന്ന് തന്നെ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.പ്രതികള്‍ കോസ്റ്റ്ഗാര്‍ഡില്‍ നിന്ന് മാലിന്യം ശേഖരിച്ച ശേഷം യാര്‍ഡില്‍ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.