//
11 മിനിറ്റ് വായിച്ചു

‘ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശം’; പി കെ കൃഷ്ണദാസിനെതിരെ കോടതി അലക്ഷ്യ നടപടിയില്ല

കണ്ണൂര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിനെതിരെ കോടതി അലക്ഷ്യ നടപടിയില്ല. കൃഷ്ണദാസിനെതിരെ അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള അനുമതി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നിഷേധിച്ചു. ചീഫ് ജസ്റ്റിനെതിരെയുള്ള പരാമര്‍ശം കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണദാസിനെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി തേടിയത്. അഭിഭാഷകനായ സുഭാഷ് എം തീക്കാടനാണ് കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ടത്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായി കൃഷ്ണദാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാ​ഗം-

അടുത്തിടെ ചീഫ് ജസ്റ്റിസ് എൻ.വി രമണ അർഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവൽക്കരിക്കണം അതായത് വൈദേശികമായ സങ്കൽപങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ഗുരുജി പറഞ്ഞതും അതുതന്നെ -: പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജിയുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികൾ ഇനിയും പ്രതീക്ഷിക്കാം.

വികലമായ മതേതര സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.സർക്കാർ മതകാര്യങ്ങളിലോ മതങ്ങൾ സർക്കാർ കാര്യങ്ങളിലോ ഇടപെടാൻ പാടില്ല എന്നതാണ് യഥാർഥ മതേതരത്വം എന്നാൽ ഇന്ത്യയിൽ നിലവിൽ ഭരണകൂടങ്ങൾ മതകാര്യങ്ങളിൽ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.ഇതുമാറണം. സിവിൽ നിയമങ്ങളിൽ മതപരമായ നിയമങ്ങൾ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്.ഏക സിവിൽ കോഡാണ് മതേതരത്വം.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!