/
4 മിനിറ്റ് വായിച്ചു

റെക്കോര്‍ഡിട്ട് ഓണം ബംപര്‍; ഒരാഴ്ചക്കുള്ളില്‍ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകള്‍

ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്‍പ്പന. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ പത്തര ലക്ഷം ടിക്കറ്റുകളാണ് ഒരാഴ്ചക്കുള്ളില്‍ വിറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടിക്കറ്റ് വില്‍പന തുടങ്ങിയത്.ടിക്കറ്റ് ഇറങ്ങി ആദ്യവാരം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഫ്ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റെന്ന പ്രത്യേക കൂടി ഓണം ബംപറിന് ഉണ്ട്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബംപറുകളാണ് വിറ്റത്.സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി ലക്ഷ്യമിടുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!