/
8 മിനിറ്റ് വായിച്ചു

തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പ്; ബഹളം വെച്ച് യാത്രക്കാര്‍

കോഴിക്കോട്: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പ്. ഇന്നലെ രാത്രിയാണ് ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ പാമ്പിനെ കണ്ടത്. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ട്രെയിന്‍ തിരൂരിലെത്തിയപ്പോള്‍ പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. ഇതോടെ കൊല്ലരുതെന്ന് പറഞ്ഞ് മറ്റു ചിലര്‍ ബഹളം വെക്കുകയായിരുന്നു. യാത്രക്കാരന്‍ പാമ്പിന്റെ ദേഹത്തു നിന്നു വടി മാറ്റിയതോടെ പാമ്പ് കംപാര്‍ട്ട്‌മെന്റിലൂടെ ഇഴഞ്ഞു പോയി. രാത്രി 10.15 ഓടെ ട്രെയിന്‍ കോഴിക്കോട് എത്തി, തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു.

ഫയര്‍ഫോഴ്‌സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. പരിശോധനാ സംഘത്തിലൊരാള്‍ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല.യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പടെ പരിശോധിച്ചിരുന്നു. ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു. കംപാര്‍ട്ട്‌മെന്റിലെ ഒരു ദ്വാരത്തില്‍ പാമ്പ് കയറിയെന്നായിരുന്നു നിഗമനം. ദ്വാരം അടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!