//
8 മിനിറ്റ് വായിച്ചു

അന്തരിച്ച സിപിഎം നേതാവിന്‍റെ പേരില്‍ ഡിവൈഎഫ്ഐയില്‍ ഫണ്ട് തട്ടിപ്പ് ; നടപടിക്കൊരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി. മേഖലാ കമ്മിറ്റികള്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്.

പി ബിജുവിന്റെ സ്മരണാര്‍ത്ഥം സിപിഐഎം ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന റെഡ് കെയര്‍ സെന്ററിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളോട് ഫണ്ട് പിരിച്ചുനല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. റെഡ് കെയര്‍ സെന്ററിന് പുറമേ ആംബുലന്‍സ് കൂടി വാങ്ങാന്‍ ലക്ഷ്യമിട്ടായിരുന്നു പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് ആരംഭിച്ചത്. ഓരോ മേഖലാ കമ്മിറ്റികളോടും രണ്ടര ലക്ഷം രൂപ വീതം നല്‍കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം 9 ബ്ലോക്ക് കമ്മിറ്റികളും ചേര്‍ന്ന് പതിനൊന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു.ഇതില്‍ 6 ലക്ഷം രൂപ റെഡ് കെയര്‍ സെന്ററിനായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. ബാക്കി തുക ഷാഹിന്‍ വകമാറ്റിയെന്നാണ് ആരോപണം.

അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിൻ പ്രതികരിച്ചിട്ടില്ല.  എതായാലും പ്രശ്നം അതീവ ഗൗരവമായാണ് സിപിഎം കാണുന്നത് . ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!