//
4 മിനിറ്റ് വായിച്ചു

യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ

ചൊക്ലി ∙ ഭാര്യയുടെ മരണത്തിനു പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ഭർത്താവ് അറസ്റ്റിൽ. മേക്കുന്ന് പുതുവടക്കയിൽ പി.പി.അനീഷിനെ (43) ആണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിൽ അനീഷിന്റെ ഭാര്യ ഷൈനിയെ മരിച്ച നിലയി‍ൽ കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടിലായിരുന്നു സംഭവം.

പൊലീസ് അന്വേഷണത്തിൽ ആത്മാഹത്യ ആണെന്നു മനസ്സിലായി. നിരന്തര പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരണ ആയത് എന്നു ബന്ധുക്കളിൽ നിന്നും മുൻകാല സംഭവങ്ങളിൽ നിന്നും മനസ്സിലായതിനെത്തുടർന്നാണ് പൊലീസ് നടപടി. ഷൈനിയെ അടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ 2018ൽ അനീഷിനെതിരെ കേസെടുത്തിരുന്നു. എസ്ഐ സൂരജ് ഭാസ്കർ, എഎസ്ഐമാരായ സഹദേവൻ, വിനോദൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!