/
6 മിനിറ്റ് വായിച്ചു

തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ട സംഭവം;ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞു ഒരാൾ കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ .ഏച്ചൂർ സംഘത്തിന് ബോംബ് നിർമിക്കാൻ വെടിമരുന്ന് നൽകിയ അനൂപ് എന്ന അനു മാലിക്ക് ആണ് അറസ്റ്റിലായത് .എടക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.കണ്ണൂർ അഴീക്കോട് സ്വദേശിയായ അനു മാലിക്ക് നിരവധി കേസുകളിൽ പ്രതിയാണ്.

2022 ഫെബ്രുവരി 13 നാണ് തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബെറിഞ്ഞു ഒരാൾ കൊല്ലപ്പെട്ടത് .ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു.വാനിലെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കല്യാണത്തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. രാത്രി വൈകി നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. നാട്ടുകാരിടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് പ്രതികാരം വീട്ടാന്‍ ഏച്ചൂര്‍ സംഘം ബോംബുമായി എത്തുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!