പിണറായി : പിണറായി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാംനിലയും രണ്ടാംഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെ നിർമാണവുമാണ് നടക്കുക.
ബേസ്‌മെന്റ് ഒന്നിൽ ഡയഗ്നോസ്റ്റിക് വിഭാഗം, ലബോറട്ടറി, സി.ടി. സ്കാൻ, ബേസ്‌മെന്റ് രണ്ടിൽ കെമിക്കൽ സ്റ്റോർ, ഫാർമസി സ്റ്റോർ, മോർച്ചറി, ഓക്സിജൻ എന്നിവ പൂർത്തിയാക്കും.ഒന്നാംനിലയിൽ എക്സ്റേ, ഗ്രൗണ്ട് ഫ്ളോർ, വിവിധ ഒ.പി., ചെറിയ ശസ്ത്രക്രിയ, ലബോറട്ടറി, ഇ.സി.ജി., ഫാർമസി, റിസപ്‌ഷൻ. ഒന്നാംനില – സർജറി, ഗൈനക്കോളജി, ഐ.സി.യു. എന്നിവയും രണ്ടാം നിലയിൽ ഒഫ്താൽമോളജി, ദന്തരോഗ ഒ.പി., ശസ്ത്രക്രിയ വാർഡുകളും മൂന്നാംനിലയിൽ വിവിധ വാർഡുകൾ, ഭരണവിഭാഗം എന്നിവയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.