മട്ടന്നൂർ : സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന തെരൂർ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെയാണ് കഴിഞ്ഞദിവസം കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഓടുന്ന പ്രസാദം ബസിൽനിന്ന് ഇറക്കിവിട്ടത്.സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.
തെരൂരിൽ ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു.തുടർന്ന് വിദ്യാർഥിനികൾ നടന്നാണ് വീട്ടിലെത്തിയത്.വിദ്യാർഥിനികളിൽ ഒരാൾ മട്ടന്നൂർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.ബസ്സ് കണ്ടക്ടർ ജിതേഷിന് മട്ടന്നൂർ പോലീസ് പുഴ ചുമത്തി.