സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്.
“സെർവറുകളുടെ അപ്ഗ്രഡേഷൻ ജോലികൾ ആഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (തുളസി), ഡിപ്പാർട്ടെമന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ഉദ്യോഗാർത്തികൾക്ക് ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു”
-ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.