ജനശ്രീ മിഷൻ മ്യൂച്വൽ ബെനിഫീറ്റ് ട്രസ്റ്റ് (MBT) ന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
“വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബദ്ധയുള്ളവരായി വളരണം.വളർന്നു വരുന്ന യുവാക്കളിൽ ലഹരിമരുന്നിന്റെയും, ‘അമിതമായ മൊബൈൽ ഫോണിന്റെയും ഉപയോഗം കൂടിവരികയാണ്.ഇത് കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷിതാക്കളുടെ നല്ല ശ്രദ്ധ മക്കളുടെ കാര്യത്തിൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
യോഗത്തിൽ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.കെ.സി മുഹമ്മദ് ഫൈസൽ,എം.രത്നകുമാർ, ബാലൻ പടിയൂർ, നസീമ ഖാദർ ,സി ഇ ഒ സി മോഹനൻ ‘എം വി ചിത്രകുമാർ ‘ലക്ഷ്മണൻ എം എൻ , സുമിത്ര ഭാസ്ക്കരൻ, റഷീദ് കെ, ശോഭന കണ്ണോത്ത് തുടങ്ങിയവർ സംസാരിച്ചു.