//
3 മിനിറ്റ് വായിച്ചു

‘മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ ജോലി നല്‍കാന്‍ പാടില്ലേ? ഗവർണറുടെ സമീപനം ഭരണഘടന വിരുദ്ധം’; എ കെ ബാലൻ

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വിവാദത്തിൽ ഗവര്‍ണർ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എകെ ബാലൻ. രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മെറിറ്റിലുള്ളവർ നേതാക്കളുടെ മക്കളായാൽ ജോലി നൽകാൻ പാടില്ലെയെന്നും എ കെ ബാലൻ ചോദിച്ചുകണ്ണൂര്‍ സർവകലാശാലയിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം യൂണിവേഴ്സിറ്റി ആക്റ്റിന് വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്. ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!