//
3 മിനിറ്റ് വായിച്ചു

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി.

അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവർ പുറത്തുള്ളവരുമായി അധികം സമ്പർക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.വൈകുന്നേരം ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തു വരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!