/
5 മിനിറ്റ് വായിച്ചു

ജീപ്പ് കഴുകുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി അപകടം; പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു

കൂത്തുപറമ്പ്: ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം മഞ്ഞക്കര ഹൗസിൽ ആലയാടൻ വിജയൻ (65) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡിൽ വെച്ച് ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഭാര്യ: റോജ (എൽഐസി ഏജ​ന്റ് മട്ടന്നൂർ സിപിഐഎം കൂത്തുപറമ്പ് ടൗൺ ബ്രാഞ്ച് അംഗം ) മകൾ:ദേവനന്ദ (വിദ്യാർഥിനി, മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ)

അച്ഛൻ ;പരേതനായ മഞ്ഞക്കര ചന്തു .അമ്മ ;ആലയാടൻ ദേവു

സഹോദരങ്ങൾ; ലീല ( കോളയാട്) ,തങ്കമണി( പേരിയ) ,വത്സൻ( ഈരായ്ക്കൊല്ലി), ബാബുരാജ് ( റിട്ട :J S SP ഓഫീസ് ഈരായ്ക്കൊല്ലി) ,പത്മിനി( അടയ്ക്കാത്തോട്), വിമല( നടാൽ) ,വസുമതി ( പാനുണ്ട) ,മോഹിനി( നാലാമൈൽ) ,പുഷ്പ(ആറങ്ങാട്ടേരി) ,പരേതനായ ബാലൻ( ഈരായ്ക്കൊല്ലി ). ശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!