//
7 മിനിറ്റ് വായിച്ചു

‘താന്‍ പോലീസ് സംരക്ഷണത്തില്‍, എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും’, കാപ്പ ചുമത്തരുതെന്ന് ഫര്‍സീന്‍ മജീദ്

കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താൻ ഡിഐജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി ഫര്‍സീന്‍ മജീദ്. പതിമൂന്ന് കേസുകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് ഫര്‍സീന്‍റെ മറുപടി.പൊലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഫര്‍സീന്‍ മജീദ് മറുപടിയില്‍ ചോദിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. അഭിഭാഷകൻ മുഖേനയാണ് ഫർസീൻ ഡിഐജിയ്ക്ക് മറുപടി നൽകിയത്.

മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തിൽ  അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം. കാപ്പ നിയമത്തിന്‍റെ പരിധിയിൽ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!