ജെ.സി. ഇന്ത്യ സോൺ 19 ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവം ജെ.സി.ഐ.തലശ്ശേരിയുടെ ആതിഥേയത്തിൽ തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.സോൺ ഡയറക്ടർ ജസിൽ ജയൻ അധ്യക്ഷത വഹിച്ചു.ജെസിഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രേഖേഷ് ശർമ്മ മുഖ്യ അതിഥിയായി.സോൺ പ്രസിഡന്റ് സമീർ കെ ടി,ജെസി സ്പെഷ്യൽ സ്കൂൾ പ്രസിഡന്റ് ഡോ എം സി മോഹൻ വിശിഷ്ടാതിഥി ആയി.തലശേരി പ്രസിഡന്റ് രാജേഷ് വി.കെ.സോൺ ഭാരവാഹികളായ രജീഷ് ഉദുമ,അഖില ചന്ദ്രൻ,പ്രോഗ്രാം ഡയറക്ടർ ഡോ കെ പി അലി എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലേയും മാഹിയിലെയും സ്പെഷ്യൽ സ്കൂളിലെ 25 ഓളം സ്കൂളുകളിൽ നിന്നുള്ള 250 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം കലാപരിപാടിയിൽ പങ്കെടുത്തു.ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കൊപ്പം മത്‌സരിച്ച എല്ലാ വിദ്യാര്ഥികള്ക്കും സ്കൂളിനും സർട്ടിഫിക്കറ്റും സമ്മാനവും നൽകി.തലശ്ശേരി ജെ സി സ്പെഷ്യൽ സ്കൂൾ ഓവറോൾ ജേതാക്കൾ ആയി.കാസർഗോഡ് ജില്ലയിലെ സാവി സ്നേഹാലയം സ്പെഷ്യൽ സ്കൂൾ ,രണ്ടാം സ്ഥാനവും പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി .