/
7 മിനിറ്റ് വായിച്ചു

കണ്‍‍സ്യൂമര്‍ നമ്പര്‍ അക്കൗണ്ട് നമ്പറാക്കി വൈദ്യുതി ബില്‍ അടയ്ക്കാം;സംവിധാനവുമായി കെഎസ്ഇബി

ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൗണ്ട് നമ്പറായി ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് NEFT/RTGS സംവിധാനത്തിലൂടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വിര്‍ച്വല്‍ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാന്‍ സാധിക്കും.

വൈദ്യുതി ബില്‍ തുക നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ പുതിയ ബെനിഫിഷ്യറിയെ ചേര്‍‍‍‍‍‍ത്തോ ക്വിക് ട്രാന്‍സ്ഫര്‍ വഴിയോ അടയ്ക്കാം. അക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് പോയി ഫോം പൂരിപ്പിച്ചു നല്‍കിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഉപഭോക്താവ് അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താന്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള NEFT/RTGS ക്ലിയറിംഗ് സമയം എടുക്കുന്നതാണ്.

കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് പണം വന്നു ചേര്‍ന്നാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ എസ്എംഎസ് സന്ദേശം ലഭിക്കും. എന്തെങ്കിലും കാരണവശാല്‍ പണം ക്രെഡിറ്റായില്ലെങ്കില്‍ പ്രസ്തുത തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത കാലയളവിനുള്ളില്‍ തെരികെയെത്തുകയും ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!