.കണ്ണൂർ:- ആയിക്കര ആരോഗ്യ മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ മഹോത്സവത്തിന് തുടക്കം ക്കുറിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി റവ.ഡോ.ഫാ.ജോയ് പൈനാടത്ത് കൊടിയേറ്റി. തുടർന്നുള്ള സക്രാരി പ്രതിഷ്ഠയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ രൂപത വികാർ ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്ലാറ്റോ ഡിസിൽവ സഹകാർമ്മികനായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ സെപ്തംബർ 9 വരെ ദിവസം വൈകിട്ട് 5 മണിക്ക് ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.ഫാ.ജേക്കബ് മെന്റസ് , ഫാ.മാത്യു തൈക്കൻ , ഫാ ആൽവിൻ വിവേര , ഫാ ബെനഡിക്ട് അറയ്ക്കൽ, ഫാ. സാബു തോബിയാസ്, ഫാ. ആരീഷ് സ്റ്റീഫൻ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്തംബർ 10 ന് 10 മണിക്ക് ആഘോഷമായ സമൂഹബലിക്ക് കണ്ണൂർ രൂപത മെത്രാൻ റൈറ്റ് റവ ഡോ അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ പ്രദക്ഷിണവും. പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഊട്ടു നേർച്ചയും ഉണ്ടായിരിക്കും. വൈകിട്ട് 6.30 ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ .
തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ റിനേഷ് ആന്റണി, ജോ. കൺവീനർ സെബാസ്റ്റ്യൻ, കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.