//
9 മിനിറ്റ് വായിച്ചു

നിയമന വിവാ​ദം; കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി

നിയമന വിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭാഗത്ത് എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തിയത്.

മൂന്ന് മാസം മുമ്പാണ് ടെക്‌നിക്കല്‍ ഓഫീസറായി ഹരികൃഷ്ണന് നിയമനം ലഭിച്ചത്.എന്നാല്‍ പേര് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ബിടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് പട്ടിക സംബന്ധിച്ചോ നിയമനം സംബന്ധിച്ചോ വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ജിസിബി നല്‍കുന്നില്ലെന്നാരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ രം​ഗത്തെത്തിയിരുന്നു.

ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചുവെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്.

ജൂണിലാണ് കെ എസ് ഹരികൃഷ്ണന് നിയമനം നല്‍കിയത്. അടിസ്ഥാന ശമ്പളം ഉള്‍പ്പടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കും.അതേസമയം മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു നിയമനമെന്ന് ആര്‍ജിസിബി പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!