/
3 മിനിറ്റ് വായിച്ചു

തെരുവോരങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് പുതുവസ്ത്രവും ഓണസദ്യയും നൽകി

കണ്ണൂർ : തെരുവോരങ്ങളിൽ അലയുന്ന സ്ത്രീകളെ കണ്ടെത്തി കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് മുല്ലപ്പൂ ചൂടി അണിയിച്ചൊരുക്കി ഓണസദ്യ നൽകി.

മുനിസിപ്പൽ ഹൈസ്കൂളിലായിരുന്നു ഓണസദ്യ. ജാഗ്രതാസമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. ചോല പ്രസിഡന്റ് വി.പി.മുനീറ അധ്യക്ഷതവഹിച്ചു. ചോല അഡ്വൈസറി ചെയർമാൻ പി.എം.സാജിദ്, ലാവണ്യ ആൻസി, വി.പി.ശേഷ്മ, സി.എ.നമിത, എം.പി.ആയിഷ, ബിന്ദു കുഞ്ഞൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!