കണ്ണൂർ: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചാലാട് ചില്ലിക്കുന്ന് ചെട്ട്യാർ വീട്ടിൽ കലിക്കോട് ഭഗവതിക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് വെള്ളിയാഴ്ച രാത്രി തകർത്തത്.
കുടുംബ ക്ഷേത്രമാണിത്. ഏകദേശം അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് കുടുംബ ട്രസ്റ്റി പ്രകാശൻ കലിക്കോട് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.