/
9 മിനിറ്റ് വായിച്ചു

‘രൂപമാറ്റം വരുത്തിയിട്ടും തിരിച്ചറിഞ്ഞു’; 3 മാസം മുമ്പ് കളവുപോയ സൈക്കിള്‍ സ്വയം കണ്ടെത്തി പ്ലസ് ടു വിദ്യാര്‍ത്ഥി

മൂന്ന് മാസം മുമ്പ് കളുവു പോയ സൈക്കിള്‍ സ്വയം അന്വേഷിച്ചു കണ്ടെത്തിയ ആഹ്ലാദത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃശൂർ പാലിശ്ശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥി സുദേവാണ് സൈക്കിള്‍ അന്വേഷിച്ചു കണ്ടെത്തിയത്. മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സൈക്കിള്‍ തിരിച്ചു കിട്ടിയതില്‍ സന്തോഷിക്കുകയാണ് സുദേവ്. സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവും സുദേവിനൊപ്പം അന്വേഷണത്തിന് കൂടെ ഉണ്ടായിരുന്നു.

വഴിയിലൂടെ കടന്നു പോകുന്ന സൈക്കിളുകള്‍ ശ്രദ്ധിക്കുന്നതിന്റെ ഇടയിലാണ് തന്റെ സൈക്കിളിനോട് സാമ്യമുള്ള സൈക്കിള്‍ സുദേവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.രൂപമാറ്റം വരുത്തിയ സൈക്കിള്‍ കണ്ടതോടെ ആദ്യമൊന്ന് ശങ്കിച്ചു. എന്നാല്‍ രണ്ടും കല്പിച്ച് അന്നമനടയിലൂടെ സൈക്കിള്‍ ഓടിച്ചുകൊണ്ടുവന്ന ആളുടെ കൈയില്‍ നിന്നും സൈക്കിള്‍ വാങ്ങി ചവിട്ടി നോക്കി. അതോടെ സംശയം ബലപ്പെട്ടു.

സൈക്കിള്‍ ഓടിച്ചുകൊണ്ടുവന്ന ആളുടെ കൈയില്‍ ഇത് ലഭിച്ചതെങ്ങനെയെന്ന് മനസ്സിലാക്കി വെണ്ണൂരിലുള്ള വ്യക്തിയുടെ അടുത്തെത്തി. രണ്ടു മാസം മുമ്പ് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് ലഭിച്ചതാണെന്നറിഞ്ഞതോടെ സുദേവും കൂട്ടരും കടയിലെത്തി. എന്നാല്‍ പേരോ മേല്‍വിലാസമോ അറിയാത്ത ഒരാളാണ് സൈക്കിള്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്നതെന്ന് കടയുടമ പറഞ്ഞു.

തുടര്‍ന്ന് അയല്‍വാസിയും സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എ.എസ്‌ഐയുമായ മുരുകേഷ് കടവത്തിനെ കണ്ടു. അദ്ദേഹം ഇടപെട്ടതോടെ പരാതി നല്‍കാന്‍ നില്‍ക്കാതെ സൈക്കിളുമായി കുട്ടികള്‍ മടങ്ങി. സന്തോഷ് താനിക്കലിന്റെയും സരിതയുടെയും മകനാണ് സുദേവ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!