/
7 മിനിറ്റ് വായിച്ചു

“ജോലി തീര്‍ത്തില്ലെങ്കില്‍ കൂലി കുറയും”; തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുചട്ടങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. നടത്തിപ്പു ചുമതലയുള്ള മേറ്റുമാര്‍ക്ക് അധികച്ചുമതലകള്‍ നല്‍കി.ജോലി തുടങ്ങുന്നതിനു മുന്‍പ് ഗ്രാമപ്പഞ്ചായത്ത് എന്‍ജിനിയറുടെയും ഓവര്‍സിയറുടെയും സാന്നിധ്യത്തില്‍ മസ്റ്റര്‍റോളിലുള്ള തൊഴിലാളികളുടെ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അഞ്ചു പേര്‍ മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. ചെയ്യേണ്ട ജോലി, പൂര്‍ത്തിയാക്കിയത് എന്നിവ രേഖപ്പെടുത്താനും ഗ്രൂപ്പുകളെ ഏകോപിപ്പിക്കാനും ലീഡറെ നിയമിക്കും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലി അന്നു തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബാക്കി വന്ന ജോലി അടുത്ത ദിവസം തീര്‍ത്തില്ലെങ്കില്‍ കൂലി കുറയ്ക്കും.

ചെയ്ത ജോലികളും ചെയ്യേണ്ടിയിരുന്നതുമായ ജോലിയുടെ കണക്കുകളും എന്‍ജിനിയര്‍ പരിശോധിക്കണം .മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തില്‍ ഇരുപതിലധികം തൊഴിലാളികളുള്ള എല്ലാ ജോലിയുടെയും ഹാജര്‍ രേഖപ്പെടുത്തണം. എം ബുക്കിലുള്ള അളവിന് ആനുപാതികമായ വേതനം മാത്രമെ നല്‍കാവൂവെന്നുമാണ് പുതുക്കിയ നിര്‍ദേശത്തിലുള്ളത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!