ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസ്സിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്സ് കോ ഓർഡിനേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ആസ്റ്റർ മിംസ് കണ്ണൂരും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ വച്ച് മോക്ക്ഡ്രിൽ സംഘടിപ്പിച്ചു.കായിക വിനോദങ്ങൾക്കിടയിൽ സംഭവിക്കുന്ന പരിക്കുകളെ ഫിസിയോ തെറാപ്പി വിദഗ്ദർ ഉടനടി ശാസ്ത്രീയമായി എങ്ങനെ പരിശോധിക്കുകയും ,ചികിത്സിക്കുകയും ചെയ്യുന്നുവെന്ന അവബോധം പൊതുജനങ്ങൾക്കിടയിലുണ്ടാക്കാൻ മോക്ക്ഡ്രില്ലിന് സാധിച്ചു.
തുടർന്ന് ഇത്തരം പരിക്കുകളെ അലസമായും അശ്രദ്ധമായും കൈകാര്യം ചെയ്യുന്നതിൻ്റെ ദൂഷ്യ ഫലങ്ങളെപ്പറ്റിയും ഫിസിയോതെറാപ്പി വിദഗ്ദർ സംസാരിച്ചു.കേരള അസ്സോസ്സിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷൻ ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് ഡോ.രഗിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി ഡോ.മുഹമ്മദ് അനീസ് സ്വാഗതവും , ട്രഷറർ ഡോ.മുസഫിർ മുഹമ്മദ് നന്ദിയും പറഞ്ഞു.