/
7 മിനിറ്റ് വായിച്ചു

‘തെരുവുനായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്’; കൊന്നു കളയുകയല്ല പരിഹാരമെന്ന് കോഴിക്കോട് മേയര്‍

തെരുവുനായ വിഷയത്തില്‍ പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്. തെരുവു നായ്ക്കളെ കൊന്നു കളയുകയല്ല അതിന്റെ പരിഹാരം. പ്ലേഗ് സൂററ്റില്‍ ഉണ്ടായത് തെരുവു നായകളെ നശിപ്പിച്ചപ്പോഴായിരുന്നെന്ന് നമ്മള്‍ മറന്ന് പോകരുതെന്നും മേയര്‍ പറഞ്ഞു.

‘തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്.നമ്മള്‍ അത് അറിയുന്നില്ല എന്നുള്ളതാണ്. സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയുക. ഈ ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗം, സ്‌നേഹിതനാണ് നായ. അതുകൊണ്ട് തന്നെ ആ രീതിയില്‍ അവയെ കണ്ടുകൊണ്ട് പരിപാലിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യരും നായകളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നതിന് നമ്മള്‍ ശ്രമിക്കണം’. ബീനാ ഫിലിപ്പ് പറഞ്ഞു.

നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം. അങ്ങനെ ചെയ്യാതെ വരുമ്പോഴാണ് നമുക്ക് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കണ്ടി വരുന്നതെന്നും കോഴിക്കോട് മേയര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയെ സമീപിക്കുന്നതും ഷെല്‍ട്ടറിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ബീനാ ഫിലിപ്പ് വ്യക്തമാക്കി.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!