മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ‘മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല’ എന്നാണ് ശിവൻ കുട്ടിയുടെ പ്രതികരണം.
മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ പറഞ്ഞതാണ് ഓണത്തെ വീണ്ടും ചർച്ചകളിൽ നിറക്കുന്നത്. “മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും” വി മുരളീധരൻ ആരോപിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമർശം.