പയ്യന്നൂർ : കുടുംബശ്രീ ഒരുക്കിയ ഓണച്ചന്തകളിൽ നഗരസഭാതലത്തിൽ ജില്ലയിൽ പയ്യന്നൂർ നഗരസഭ ഒന്നാംസ്ഥാനം നേടി. ഓണം വിപണനമേളയുടെ വിറ്റുവരവിൽ 5.23 ലക്ഷം വിറ്റുവരവ് നേടിയാണ് ജില്ലയിൽ നഗരസഭാതലത്തിൽ പയ്യന്നൂർ ഒന്നാമതെത്തിയത്. കുടുംബശ്രീ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളും ഓണ വിപണനമേളകളിലൂടെ ഉപഭോക്താക്കളിൽ എത്തിച്ചിരുന്നു.
പുരസ്കാരം കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർമാലികിൽനിന്ന് പയ്യന്നൂർ നഗരസഭാ സി.ഡി.എസ്. ചെയർപേഴ്സൺ പി.പി.ലീല ഏറ്റുവാങ്ങി. സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ കെ.വി.പ്രീതി, കെ.വി.ശോഭ, എൻ.കെ.മിനി എന്നിവർ പങ്കെടുത്തു.