കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലോകഹൃദയദിനത്തില്‍ നടത്തിയ വാക്കത്തോണ്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘ഓരോ ഹൃദയവും എല്ലാ ഹൃദയങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക’ എന്ന ഈ വര്‍ഷത്തെ ലോകഹൃദയദിന സന്ദേശവുമായാണ് ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂരിന്റെ നഗരഹൃദയത്തിലൂടെ വാക്കത്തോന്‍ നടത്തിയത്.
പോലീസ് സേനയുടെ ലഹരി വിരുദ്ധ വിഭാഗമായ ‘യോദ്ധാവ്’, കേരള പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, സേന റിക്രൂട്ട്‌മെന്റ് പരിശീലന സ്ഥാപനമായ ടൊര്‍ണാഡോസ് ചാല്‍ ബീച്ച്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവരുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസ് കണ്ണൂർ വാക്കത്തോണ്‍ സംഘടിപ്പിച്ചത്.
‘ഞങ്ങള്‍ ലഹരി ഉപയോഗിക്കില്ല എന്നും, ലഹരിയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പോലീസിന് മുന്നിലേ ക്കെത്തിക്കുമെന്നും’ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു. ലഹരിയുടെ ഉപയോഗം ഹൃദയത്തെ എങ്ങിനെ ബാധിക്കും എന്നവിഷയത്തെ അധികരിച്ചുള്ള ബോധവത്കരണവും നടന്നു.
ശ്രീ. നിധിന്‍രാജ് ഐ പി എസ് (അസി. സൂപ്രണ്ട് ഓഫ് പോലീസ് തലശ്ശേരി) പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ മിംസിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. അനില്‍കുമാര്‍, ഡോ. ഉമേശന്‍ സി വി, ഡോ. വിജയന്‍, ശൗര്യ ചക്ര കമാന്റോ മനേഷ് , ശ്രീ. ശ്രീജിത്ത് കൊടേരി (ഐ പി എസ് എച്ച് ഒ കൂത്തുപറമ്പ) എന്നിവര്‍ സംസാരിച്ചു.