ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധി മൈസൂര്‍ വിമാനത്താവളത്തില്‍ എത്തി. ഒക്ടോബര്‍ ആറിന് സോണിയ ഗാന്ധി യാത്രയ്ക്കൊപ്പം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മൈസൂര്‍ വിമാനത്താവളത്തില്‍ എത്തിയ സോണിയ ഗാന്ധിയെ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അതേസമയം, തിങ്കളാഴ്ച മൈസൂരിലെ പര്യടനം പൂര്‍ത്തിയാക്കി പദയാത്ര ശ്രീരംങ്ക പട്ടണത്തെത്തി. രണ്ട് ദിവസത്തിന് ശേഷമാകും സോണിയ ഗാന്ധി യാത്രയില്‍ ചേരുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കുടകിലാണ് സോണിയയ്ക്ക് താമസം ഒരുക്കിയിരിക്കുന്നത്.