കണ്ണൂർ : കളക്ടറേറ്റ് മൈതാനത്ത് എട്ട് ദിവസമായി നടക്കുന്ന കണ്ണൂർ ദസറയുടെ സമാപനസമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ടി. പത്മനാഭൻ, ഡോ. അബ്ദുസമദ് സമദാനി എം.പി., എം.എൽ.എ.മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ഭരതനാട്യം, വറൈറ്റി ഡാൻസ് എന്നിവയും അസ്ലം മുംബൈ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
വൈകീട്ട് 4.30-ന് കളക്ടറേറ്റ് മൈതാനത്ത് കോർപ്പറേഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇരുനൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും.