സിപിഐഎം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്കരന് അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ സിപിഐ എം നേമം ഏരിയാ കമ്മറ്റി ഓസീസായ അവണാകുഴി സദാശിവന് സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്കാരം മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
വെങ്ങാനൂര്‍ ഭാസ്കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സജീവമായ പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു. മികച്ച നിയമസഭാ സാമാജികനുമായിരുന്നു വെങ്ങാനൂര്‍ എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.