/
6 മിനിറ്റ് വായിച്ചു

1200ല്‍ 1198 മാര്‍ക്ക്, ബാക്കി 2 മാര്‍ക്കിന് വേണ്ടി ഹൈക്കോടതിയിലേക്ക്; ഒടുവില്‍ മുഴുവൻ മാര്‍ക്ക്

പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതിവിധി. വിധിയെ തുടർന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200 ല്‍ 1200 മാര്‍ക്കും ലഭിച്ചത്. ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ് മാത്യൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവാണ് മാര്‍ക്കു കൂട്ടി നല്‍കിയത്.

പ്ലസ്ടു പരീക്ഷ ഫലം വന്നപ്പോള്‍ 1198 മാര്‍ക്കാണ് മാത്യൂസിന് ലഭിച്ചിരുന്നത്. പൊളിറ്റിക്കല്‍ സയന്‍സിന് രണ്ട് മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സൂക്ഷമ പരിശോധന, പുനര്‍മൂല്യനിര്‍ണയം എന്നിവ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്തു പരിശോധിച്ചപ്പോള്‍ രണ്ട് മാര്‍ക്കിനു കൂടി അര്‍ഹതയുണ്ടെന്ന് മനസിലായി.

തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓണ്‍ലൈന്‍ ഹിയറിങ് നടത്തി അര്‍ഹതപ്പെട്ട മാര്‍ക്ക് കൂട്ടി നല്‍കി ഉത്തരവിറക്കി. സ്‌കുള്‍ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും മാത്യൂസിനെ അഭിനന്ദനം അറിയിച്ചു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!