കണ്ണൂരിൽ നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചാല ടൗണിനു സമീപമുള്ള പൊതുവാച്ചേരി തന്നട യുപി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന നബിദിനാഘോഷ പരിപാടിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത് .അപകടത്തിൽ 6 വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിൻ്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. കസേരയില്‍ നിന്ന് വീണാണ് സ്ത്രീക്ക് പരിക്ക് പറ്റിയത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.