തലശ്ശേരി:കോട്ടയത്ത് നിന്ന് കാസർക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് അപകടം. തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറിൽ കയറിയാണ് അപകടം.
ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരുക്കേറ്റു.ബസ് സമീപത്തെ അമൂൽ ഷോറൂമിൻ്റെ ഗ്ലാസ്സ് തകർത്താണ് നിന്നത് .നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത് .അമ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ജനറൽ അശുപത്രിയിൽ എത്തിച്ചു.
മറ്റ് യാത്രക്കാരെ ഡിപ്പോയിൽ നിന്ന് എത്തിയ കെ.എസ് ആർ ടി.സി ബസിൽ കയറ്റി വിട്ടു. അപകടത്തിൽപ്പെട്ട് ബസ് ഡിപ്പോയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത് .കോട്ടയത്ത് നിന്ന് പുറപ്പെട്ടതിന് ശേഷം ബസ് രണ്ട് തവണ ചെറിയ അപകടം വരുത്തിവെച്ചതായി യാത്രക്കാർ പറഞ്ഞു.