ഇലന്തൂരിൽ നരബലിക്ക് ഇരയാക്കിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചുവെന്ന് പ്രതികളായ ദമ്പതികൾ. പത്മത്തെയും റോസ്ലിയെയും കൊന്ന് അവരുടെ മാംസം കഴിച്ചത് ആയുരാരോഗ്യത്തിന് വേണ്ടിയാണെന്നും ഷാഫിയുടെ നിർദേശപ്രകാരമാണെന്നും ഭഗവൽസിങും ലൈലയും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ വീട്ടിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്.