//
8 മിനിറ്റ് വായിച്ചു

അമ്മയുടെ മരണശേഷം വീണ്ടും ചടങ്ങുകൾ നടത്തണമെന്ന് ലൈല ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സഹോദരൻ

ലൈലയ്ക്ക് അമിത ഭക്തി ഉണ്ടായിരുന്നുവെന്നും പലപ്പോഴും വിലക്കിയിട്ടും ഫലമുണ്ടായില്ലെന്നും സഹോദരന്റെ വെളിപ്പെടുത്തൽ. അമ്മയുടെ മരണശേഷം വീണ്ടും ചടങ്ങുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. വീട്ടിൽ പൂജയും മറ്റും നടത്തിയിരുന്നു. ഓണത്തിനാണ് അവസാനമായി വീട്ടിൽ വന്നത്. ഭ​ഗവൽ സിംഗ് കുടുംബ ബന്ധുകൂടിയാണെന്നും സംഭവം അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും ലൈലയുടെ സഹോദരൻ വ്യക്തമാക്കുന്നു

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി ഷാഫിയുടെ ഭാര്യ നഫീസയും രം​ഗത്തെത്തി. ഭർത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്സ്ബുക്ക്‌ അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്. ഷാഫി ദൈവവിശ്വാസിയല്ല. ലോട്ടറി വിൽക്കുന്ന കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസവും ഇവർ ഹോട്ടലിൽ വന്നിരുന്നു.

ഷാഫി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നയാളാണ്. കൊലപാതകം നടന്ന വിവരം തനിക്ക് അറിയില്ല. ഭർത്താവ് നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഭർത്താവിനെ ന്യായീകരിക്കാൻ താനില്ല. ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ലാത്തയാളാണ് ഷാഫി. ഭഗവൽ സിങ്ങിനെ അറിയില്ലെന്നും തന്റെ ഫോണിൽ നിന്നാണ് ഷാഫി ഇവരെയെല്ലാം വിളിച്ചിരുന്നതെന്നും ഭാര്യ നഫീസ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!