ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളുടെ പേരിനൊപ്പം ബോയ്സ്, ഗേള്‍സ് എന്ന് ചേര്‍ക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുമ്പ് ബോയ്സ്, ഗേള്‍സ് സ്കൂളുകളായിരുന്നവ ഹയര്‍സെക്കന്‍ഡറി സ്കൂളുകളായതോടെ 11,12 ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്.
ജനറല്‍ വിഭാഗത്തില്‍ വരുന്ന സ്കൂളുകളുടെ പേരിനൊപ്പം ബോയ്സ്, ഗേള്‍സ് എന്ന് ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് കടുത്ത മാനസിക വിഷമം സൃഷ്ടിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളുകളുടെ പേര് പരിഷ്കരിക്കാന്‍ ആവശ്യപ്പെട്ടത്.