/
9 മിനിറ്റ് വായിച്ചു

നടന്‍ വിജയന്‍ കാരന്തൂരിന്റെ ചികിത്സ; പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മറ്റി

കരള്‍രോഗത്തിന് ചികിത്സ തേടുന്ന നടന്‍ വിജയന്‍ കാരന്തൂരിന് വേണ്ടി ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷമാണ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നത്.

കരള്‍ മാറ്റി വെക്കുന്നതിനും ചികിത്സക്കും വേണ്ടി വിജയന്‍ കാരന്തൂര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച ധനസമാഹരണം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

വിജയന്‍ കാരന്തൂരിന്റെ ചികിത്സക്ക് ധനസമാഹരണം നടത്തുന്നതിന് വേണ്ടി സ്ഥലം എംഎല്‍എ അഡ്വ പിടിഎ റഹീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണ് നടന്‍. മൂന്ന് മാസം മുമ്പ് രണ്ടാം തവണയും കൊവിഡ് ബാധിതനായതിന് പിന്നാലെയായിരുന്നു രോഗം മൂര്‍ച്ഛിച്ചത്.

വിജയൻ കാരന്തൂർ തന്നെ തന്റെ രോഗാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. മൂന്ന് മാസത്തോളമായി രോഗം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റുക എന്നത് മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തന്നെ സഹായിക്കണമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

1973ൽ യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരം’ എന്ന സിനിമയിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലേക്കെത്തുന്നത്. തുടർന്ന് ‘ചന്ദ്രോത്സവം’, ‘റോക്ക് ൻ റോൾ’, ‘മായാവി’, ‘വിനോദയാത്ര’, ‘സോൾട്ട് ആൻഡ് പെപ്പർ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!