കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയിൽ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസൻ എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അപകടത്തിൽ വീടിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സിപിഎം – ബിജെപി സംഘര്‍ഷം നിലനിൽക്കുന്നുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
അതിനിടെ കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ . ഈ സ്ഥലത്ത് രണ്ട് പേർ തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിമയുടെ തല തകർത്ത നിലയിലാണ്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.