/
12 മിനിറ്റ് വായിച്ചു

പതിനഞ്ചാമത് ഗോൾഡൻ ഫോക്ക് പുരസ്കാര സമർപ്പണവും സ്നേഹവീടിന്റെ താക്കോൽ ദാനവും നിർവ്വഹിച്ചു

കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ, കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച / സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ, സംഘടനകൾക്കോ കഴിഞ്ഞ പതിനാല് വർഷമായി നൽകി വരുന്ന ഗോൾഡൻ ഫോക്ക് പുരസ്കാരം, ഈ വർഷം അദ്ധ്യാപന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സി.വി നാരായണൻ മാസ്റ്റർക്ക് സമർപ്പിച്ചു.
ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതൽ കല്ല്യാശ്ശേരി പഞ്ചായത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച്, കല്ല്യാശ്ശേരി നിയോജകമണ്ഡലം എം.എൽ.എ, എം വിജിൻ ഗോൾഡൻ ഫോക്ക് പുരസ്കാരവും, കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പ്രശസ്തി ഫലകവും ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അവാർഡ് തുകയും നൽകി സി.വി നാരായണൻ മാസ്റ്ററെ ആദരിച്ചു.

ഗോൾഡൻ ഫോക്ക് ജൂറിയംഗം ദിനകരൻ കൊമ്പിലാത്ത് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഫോക്ക് വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് പ്രശസ്തി പത്രം വായിച്ചു.

 

തദവസരത്തിൽ കണ്ണൂർ നാറാത്ത് സ്വദേശിനി അജിതയ്ക്ക് ഫോക്ക് നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽദാനവും നടന്നു. താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവ്വഹിച്ചു. ഫോക്ക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ദിനേശ് ഐ.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഫോക്ക് ജൂറിയംഗം കെ.കെ.ആർ വെങ്ങര, സി.പി.എം ലോക്കൽ സെക്രട്ടറി പ്രേമരാജൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കൂനത്തറ മോഹനൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വി സുമേഷ്, വാർഡ് മെമ്പർ സ്വപ്നകുമാരി, ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലൻ മാസ്റ്റർ, നാടക പ്രവർത്തകൻ ഉമേഷ് കല്യാശ്ശേരി, സ്നേഹവീടിന്റെ കോർഡിനേറ്റർ രജിത്ത് നാറാത്ത്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫോക്ക് വൈസ് പ്രസിഡന്റ് രാജേഷ് ബാബു സ്വാഗതവും ഫോക്ക് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വിജയൻ അരയമ്പത്ത് നന്ദിയും രേഖപ്പെടുത്തി.തുടർന്ന് ഉമേഷ് കല്ല്യാശ്ശേരി സംവിധാനം ചെയ്ത ലഹരിക്കെതിരെയുള്ള ഏകാംഗ നാടകം “ഹീറോ” യും ചന്ദ്രമോഹൻ കണ്ണൂർ നേതൃത്വം നൽകിയ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!