/
7 മിനിറ്റ് വായിച്ചു

ഒരു സ്വര്‍ണ ബിസ്‌ക്കറ്റും, അഞ്ച് സ്വര്‍ണക്കട്ടികളും; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കളഞ്ഞുകിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി കണ്ടെത്തിയത്. ഒരു സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളുമാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട ബസ് കോട്ടയ്ക്കല്‍ വിട്ടപ്പോഴായിരുന്നു ആളില്ലാത്ത സീറ്റിലെ പൊതി കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ചങ്കുവെട്ടിയില്‍ ഇറങ്ങിയ ആരോ മറന്നുവെച്ച പൊതിയായിരിക്കുമെന്ന് കരുതി കണ്ടക്ടര്‍ പൊതി തുറന്നു നോക്കി. സ്വര്‍ണമാണെന്ന് കണ്ടതോടെ വിവരം കെഎസ്ആര്‍ടിസി അധികൃതരെ അറിയിക്കുകയായിരുന്നു.

വിവരം കണ്ണൂര്‍ ടൗണ്‍ പൊലീസിനെയും അറിയിച്ചിരുന്നു. തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ച സ്വര്‍ണം ചൊവ്വാഴ്ച രാവിലെ ജ്വല്ലറിയില്‍ എത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തി തൂക്കി തിട്ടപ്പെടുത്തി.

തുടര്‍ന്ന് സ്വര്‍ണം ടൗണ്‍ പൊലീസിന് കൈമാറുകയും ചെയ്തു. സ്വര്‍ണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒരു സംഘം സമീപിച്ചിരുന്നുവെന്നും എന്നാല്‍ സ്വര്‍ണം കോടതിക്ക് കൈമാറാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!