/
11 മിനിറ്റ് വായിച്ചു

പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്ത്

മ്യൂസിയത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം തയ്യാറാക്കിയിട്ടുളളത്. പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി ആരംഭിച്ചു.
സംഭവത്തില്‍ പ്രതിക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയതെന്ന വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവമുണ്ടായത്.നടക്കാനിറങ്ങിയ തനിക്കുനേരെ അപ്രതീക്ഷിതമായി ഒരാള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഡോക്ടര്‍ കൂടിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എതിരെയൊരാള്‍ നടത്തുവരുന്നത് കണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്റും വെള്ള ടീഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ ഒരു മഫ്ളറുമുണ്ടായിരുന്നു. പെട്ടെന്നാണ് അയാള്‍ ആക്രമിച്ചത്.
പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ പിന്നാലെ ഓടിച്ചെന്നുവെങ്കിലും പിന്‍തുടരുന്നത് മനസിലാക്കിയ അയാള്‍ ഗേറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.
ഇന്നോവ കാറില്‍ വന്ന ഒരാളാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മ്യൂസിയത്തിലെ സിസി ടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും അക്രമിയുടെ മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.വാഹനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിസരത്തെ മറ്റ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!