//
5 മിനിറ്റ് വായിച്ചു

ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല, നിയമപരം: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി. ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവര്‍ണറുടെ വാദം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് അപ്രീതിയുണ്ടാകാം. ബോധപൂര്‍വമായ നിയമലംഘനം ഉണ്ടായോ എന്ന് ചാന്‍സലര്‍ക്ക് പരിശോധിക്കാം. ഗവര്‍ണര്‍ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശംസെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനത്തെ ഇന്ന് ഗവര്‍ണര്‍ കോടതിയില്‍ ന്യായീകരിച്ചു. വൈസ് ചാന്‍സിലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഇതെന്നാണ് ഗവര്‍ണറുടെ വാദം. സര്‍വകലാശാല സെനറ്റ് അംഗമെന്ന നിലയില്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ അംഗങ്ങള്‍ പരാജയപ്പെട്ടു എന്നും ഗവര്‍ണര്‍ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!