രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്, ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്
കണ്ണൂർ: ഫ്ലെക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിനു മുകളിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് സംഭവം ഉണ്ടായത്. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്ഖത്തറിൽ നടക്കാൻപോകുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ബ്രസീൽ ടീമിന് വിജയാശംസകൾ നേർന്ന് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫ്ലക്സ് കെട്ടുന്നതിനായി മരത്തിന് മുകളിൽ കയറിയത് നിതീഷ് ആയിരുന്നു. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.